കോവിഡ് തോൽപ്പിക്കാൻ ആവാത്ത രാക്ഷസൻ അല്ല: സുമലത

കെ ആർ അനൂപ്| Last Modified ബുധന്‍, 29 ജൂലൈ 2020 (13:24 IST)
ജൂലൈ 6നായിരുന്നു നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. രോഗമുക്തയായ ശേഷം താരം കോവിഡ് കാല അനുഭവം പങ്കു വയ്ക്കുകയാണ് സുമലത. കോവിഡ് തോൽപ്പിക്കാൻ ആവാത്ത രാക്ഷസൻ അല്ല നമുക്ക് ഒന്നിച്ച് അതിനെ തോൽപ്പിക്കാനാവുമെന്നും പറയുന്നു. രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികരുടെ പോരാട്ട വീര്യത്തിന് സമം തന്നെയായിരുന്നു കോവിഡിനെതിരെയുള്ള എൻറെ പോരാട്ടവും. കോവിഡിൽ നിന്നും മുക്തയാവാനുള്ള എൻറെ ശ്രമങ്ങൾ എൻറെ ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിരവധിപേർക്ക് ആശുപത്രിയിൽ ചികിത്സാ സൗകര്യം ലഭിക്കാതെ വരുന്നതിനാൽ താരം ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ ആയിരുന്നു. പൂർണ്ണമായും സുഖം പ്രാപിച്ച താരം തൻറെ പ്ലാസ്മ ദാനം ചെയ്യാൻ ഒരുങ്ങുകയാണ്. സുഖം പ്രാപിച്ച് 29 ദിവസം കാത്തിരിക്കണം. അതിനുശേഷം ആൻറിജൻ ടെസ്റ്റ് കൂടി ഉണ്ടെന്നും താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :