ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,66 കോടി, മരണം 6,6 ലക്ഷം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 29 ജൂലൈ 2020 (09:16 IST)
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,66,60,138 ആയി. 6,58,813 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44,97,834 ആയി. 24 മണിക്കൂറിനിടെ 64,220 പേക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,52,285 പേർ അമേരിക്കയിൽ മരണപ്പെട്ടു.

ബ്രസീലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,84,649 ആയി ഉയർന്നു. 88,634 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 15 ലക്ഷം കടന്നു. 15,32,135 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 34,224 പേരാണ് കൊവിഡ് ബാധിച്ച്‌ ഇന്ത്യയിൽ മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :