24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് രോഗബാധ, 768 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 29 ജൂലൈ 2020 (11:15 IST)
ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു 15,31,669 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 768 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 34,193 ആയി. 5,09,447 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 9,88,029 പേര്‍ രോഗമുക്തി നേടി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :