സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 29 ജൂലൈ 2020 (11:34 IST)
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസന്‍ എന്ന അറുപത്തേഴുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ 68 ആയി. കഴിഞ്ഞ 25 മുതൽ ഇദ്ദേഹം മഞ്ചേരി മഡികൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ മാത്രം നാലുപേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

എറണാകുളം സ്വദേശി​72 കാരനായ അബൂബക്കര്‍,​കാസർഗോഡ് 70 കാരനായ​അബ്ദുള്‍​റഹ്മാന്‍,​ആലപ്പുഴ 60 കാരനായ സൈനദ്ദീന്‍,​തിരുവനന്തപുരത്ത് 65 കാരനായ സെൽവമണി എന്നിവരാണ് ഇന്നലെ മരിച്ചത്.​സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നത് വലിയ ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :