പുറത്ത് നിന്ന് വരുന്നവർക്ക് ആർടി‌പി‌സിആർ നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് കേരളം

അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (13:10 IST)
കൊവിഡ് തരംഗത്തിന്റെ സൂചനകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വരുന്ന സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് ആർടി‌പി‌സിആർ ടെസ്റ്റ് നിർബന്ധമാക്കി.

സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആർടി‌പി‌സിആർ നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയവർക്കും ഇത് ബാധകമാണ്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചതായുള്ള സൂചനകൾ വന്ന സാഹചര്യത്തിലാണ് കേരളവും നടപടികൾ കടുപ്പിക്കുന്നത്. തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊവിഡ് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഇത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :