ശ്രീനു എസ്|
Last Modified വെള്ളി, 26 മാര്‍ച്ച് 2021 (08:11 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ താപാല്‍ വോട്ട് ആരംഭിക്കുന്നു. 80വയസുകഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്നത്. ഇതിനായി പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റുപോപ്പറുമായി വീട്ടിലെത്തും. ഇതുകഴിഞ്ഞാല്‍ ബൂത്തിലെത്തി ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കില്ല.
12ഡി ഫോമില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് 17നു മുന്‍പ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ വോട്ട് ചെയ്യാന്‍ അവസരം. കാഴ്ച ശക്തിയില്ലാത്തവര്‍ക്കും ശാരീരക അസ്വസ്ഥതയുള്ളവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാം.