1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid update news

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5.55 കോടികവിഞ്ഞു

India
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5.55 കോടികവിഞ്ഞു. ഇതുവരെ 5,55,04,440 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ 24മണിക്കൂറിനിടെ 59,118 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 257 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ 32,987 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,46,652 ആയിട്ടുണ്ട്. രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 1,60,949 പേരാണ്. നിലവില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,21,066 ആണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പുറത്ത് നിന്ന് വരുന്നവർക്ക് ആർടി‌പി‌സിആർ നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് കേരളം