അനുബന്ധ വാര്‍ത്തകള്‍
- വീട്ടിൽ പാഷൻ ഫ്രൂട്ട് ഉണ്ടോ ? ഈ ഗുണങ്ങൾ അറിയൂ !
- ഫീസായി പത്തുരൂപ മാത്രം വാങ്ങിയിരുന്ന പാവങ്ങളുടെ ഡോക്റുടെ ജീവനും കൊവിഡ് കവര്‍ന്നു
- അനിശ്ചിതത്വത്തിന് വിരാമം, ഐപിഎൽ സെപ്തംബർ 19ന് ആരംഭിയ്ക്കും, വേദി ദുബായ്, ഫൈനൽ നവംബർ എട്ടിന്
- ആശുപത്രികളിലെ സംവിധാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ നിര്‍ദേശം
- വാട്ട്സ്ആപ്പ് വഴി ഇനി ഇൻഷൂറൻസും പെൻഷനും ചെറുവായ്പകളും !
പാവങ്ങളുടെ രക്ഷകനായ ഡോക്ടര്‍ സി മോഹന്‍ റെഡ്ഡി ഇനി ഓര്മ
പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. സി മോഹന്‍ റെഡ്ഡി അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെന്നൈയില്‍ പാവങ്ങളുടെ ചികിത്സയ്ക്കായി പത്തുരൂപ മാത്രമായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഡോക്ടറുടെ മരണവാര്‍ത്ത ചെന്നൈയിലെ വില്ലിവാക്കത്തും ചേരിപ്രദേശങ്ങളേയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
ജൂണ്‍ 25നായിരുന്നു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തീരെ ദരിദ്രരായവര്‍ക്ക് മരുന്ന് വരെ ഡോക്ടര്‍ വാങ്ങിനല്കീയിരുന്നുവെന്ന് ഡോക്ടറിനോടൊപ്പം പ്രവര്‍ത്തിച്ച നേഴ്സ് പറയുന്നു.