വാട്ട്സ്‌ആപ്പ് വഴി ഇനി ഇൻഷൂറൻസും പെൻഷനും ചെറുവായ്‌പകളും !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ജൂലൈ 2020 (13:00 IST)
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൾ ബാങ്കിങ് സേവനങ്ങൾ കൂടുതലായി എത്തിയ്ക്കുന്നതിനും എളുപ്പമാക്കുന്നതിനുമായി ബാങ്കുകളുമായി സഹകരിച്ച് സംവിധാനം ഒരുക്കാൻ വാട്ട്സ് ആപ്പ്. ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക്, ഇൻഷുറൻസ്, മൈക്രോ ക്രെഡിറ്റ്, പെൻഷൻ, തുടങ്ങിയ സാമ്പത്തിക സേവന ലഭ്യമാക്കാനാണ് വട്ട്സ് ആപ് പദ്ധതിയിടുന്നത്.

ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളുമായി സഹരിച്ചാണ് പുതിയ പദ്ധതി, അക്കൗണ്ട് ഉടമകൾക്ക് അതിവേഗം ബാങ്കുമായി ആശയവിനിമയം നടത്താനും അക്കൗണ്ട് ബാലൻസ് ഉൾപ്പടെ പരിശോധിയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിയ്ക്കും. അധികം വൈകതെ തന്നെ കൂടുതൽ ബാങ്കുകളുമായി വാട്ട്സ് ആപ്പ് ബാങ്കിങ് സേവനത്തിൽ സഹകരിയ്ക്കും. ഓട്ടോമേറ്റഡ് ടെക്സ്റ്റുകൾ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താനള്ള സംവിധാനമാണ് ഒരുക്കുക.

ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് വാട്ട്സ് ആപ്പ് നമ്പറുമായി രജിസ്റ്റർ ചെയ്യുന്നതോടെ, നിരവധി ബാങ്ക് സേവനങ്ങൾ വാട്ട്സ് ആപ്പിൽ തന്നെ ലഭ്യമാകും. ഇൻഷുറൻസ്, മൈക്രോ ക്രെഡിറ്റ്, പെൻഷനുകൾ എന്നിവ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാനാകും എന്ന് വാട്‌സാപ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :