അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ തീരദേശത്തുനിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ നിരോധനം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 48 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിച്ചു; പത്തിലധികം എംപിമാരുള്ള പാര്‍ട്ടിക്കുമാത്രം സംസാരിക്കാന്‍ അവസരം
- ബുര്‍വി ചുഴലിക്കാറ്റ്: തെക്കന്‍കേരളത്തിന് ഭീഷണി; ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
- പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഇതാണോ നിങ്ങളുടെ നക്ഷത്രം ? അറിയു !
പാലക്കാട് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4609ആയി; ഇന്ന് 323പേര്‍ക്ക് രോഗം
പാലക്കാട് ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേര്, 3 ആരോഗ്യ പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നുമായി വന്ന മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 493 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും, 2 പേര് കണ്ണൂര്‍ ജില്ലകളിലും 5 പേര് തിരുവനന്തപുരം, 29 പേര് തൃശ്ശൂര്‍, 10 പേര് കോഴിക്കോട്, 33 പേര് എറണാകുളം, 83 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.