സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 4 ജനുവരി 2022 (09:13 IST)
രാജ്യത്തെ മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍. കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍എന്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1900ലേക്ക് അടുക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കൊവിഡ് കേസുകള്‍ 36000 കടന്നു. 115 ദിവസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൗമാരക്കാരുടെ വാക്‌സിനേഷനായി ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തത് 60ലക്ഷത്തിലേറെപ്പേരാണ്.