തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ജനുവരി 2022 (08:42 IST)
തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍. സമീപത്തെ ആക്രിക്കടകള്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പരാതി പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒട്ടുമിക്ക കടകളും ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വായുസഞ്ചാരമില്ലാത്തവയാണ് ഇത്തരം കടകള്‍. തീപിടുത്തമുണ്ടായാല്‍ തീയണയ്ക്കാനുള്ള സംവിധാനവും ഇവിടങ്ങളില്‍ ഇല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :