സംസ്ഥാനത്ത് ജോലി സ്ഥലത്തും വാഹനങ്ങളിലും ഇനി മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ജനുവരി 2023 (10:17 IST)
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളു കൂടിന്നിടത്തും മാസ്‌ക് നിര്‍ബന്ധമാക്കി. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം.

സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നല്‍കണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :