ഇന്ത്യയിലെ സജീവ കൊവിഡ് രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജനുവരി 2023 (16:29 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 171 പേര്‍ക്ക്. ഇതോടെ സജീവ കേസുകള്‍ 2342 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകള്‍ 210 ആണ്. മഹാരാഷ്ട്രയില്‍ 146 സജീവ കൊവിഡ് കേസുകള്‍.

അതേസമയം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സജീവ രോഗികള്‍ ഉള്ളത്. 1342 പേരാണ് രോഗബാധിതര്‍. ഇത് രാജ്യത്തെ മൊത്തം സജീവ രോഗികളില്‍ പകുതിയിലധികമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :