സംസ്ഥാനത്ത് വീണ്ടും മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി; പുതിയ തീരുമാനം ഒരു മാസത്തേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ജനുവരി 2023 (08:48 IST)
കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മഹാമാരിക്കാലത്ത് തുടര്‍ന്നുവന്നതു പോലെ പൊതുയിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം, മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം വ്യക്തമാക്കുന്നത്. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നല്‍കണമെന്നും നിര്‍ദേശമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :