മാസ്‌ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോണ്‍സ്റ്റബിളിന് 2000 രൂപ പിഴ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (13:38 IST)
പുരി: ഒഡീഷയില്‍ മാസ്‌ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോണ്‍സ്റ്റബിളിന് 2000 രൂപ പിഴയിട്ടതായി പുരി പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തി. പുരി പോലീസ് സൂപ്രണ്ട് ഡോ.കന്‍വാര്‍ വിശാല്‍ സിംഗ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്.

സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഈടാക്കുകയായിരുന്നു എന്നും ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ അദ്ദേഹം മാസ്‌ക് ധരിക്കേണ്ടതായിരുന്നു എന്നും പിഴ ഈടാക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തിലൂടെ ഒഡീഷ പോലീസ് മികച്ച മാതൃകയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :