അഭിറാം മനോഹർ|
Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (12:16 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാളുകൾ അടക്കമുള്ളവ നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ പോലീസ് നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ദിവസവും ആയിരത്തിലധികം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. അതേസമയം പരിശോധനകളുടെ എണ്ണം 12,000 ആയി നടത്താൻ തീരുമാനമായി. പ്രതിദിനം 35,000 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് തീരുമാനം. വാക്‌സിന്റെ ലഭ്യതകുറവ് മറ്റ് ജില്ലകളുമായി സഹകരിച്ചാണ് പരിഹരിക്കുന്നത്.