കൊവിഡ് വ്യാപനം: സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്‌ച്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (14:40 IST)
മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒരിക്കൽ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നിരുന്നു.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായതിനാൽ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.ജനങ്ങൾ സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്ക്രുത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കൂടുതൽ ആർടിപി‌സിആർ പരിശോധനകൾ നടത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :