മഹാരാഷ്‌ട്രയില്‍ 3 മാസത്തേക്ക് ആരും വാടക നല്‍‌കേണ്ടതില്ലെന്ന് സര്‍ക്കാര്‍

Maharashtra, Rent Collection, Tenant , Uddhav Thackeray, ഉദ്ദവ് താക്കറെ, മഹാരാഷ്‌ട്ര, വാടക
മുംബൈ| സുബിന്‍ ജോഷി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (18:15 IST)
പിരിക്കുന്നത് മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ കാലയളവില്‍ വാടകയ്‌ക്ക് താമസിക്കുന്നവരെ ആരെയും ഉടമ ഒഴിപ്പിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

“ഏറ്റവും കുറഞ്ഞത് മൂന്ന് മാസത്തേക്ക് വാടക പിരിക്കുന്നത് ഒഴിവാക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാടക നല്‍കിയില്ല എന്ന കാരണത്താല്‍ ഈ മൂന്നുമാസക്കാലം ആരും പുറത്താക്കപ്പെടില്ല” - മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്‍തമാക്കി.

വാടക നല്‍കാത്തതിന്‍റെ പേരില്‍ ആരെയെങ്കിലും ഒഴിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്‍തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :