അനു മുരളി|
Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (16:28 IST)
രാജ്യത്ത്
കൊവിഡ് 19 ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. 11, 637 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,366 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 399 പേർ മരണമടഞ്ഞു. 9,872 പേരാണ് നിലവിൽ രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഏറ്റവും അധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയിൽ ഇന്ന് 117 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2801 ഉയർന്നു. പുതിയ കേസുകളിൽ 66 എണ്ണം മുംബൈയിലും 44 എണ്ണം പൂനെയിലുമാണ്. രാജ്യത്ത് ആകെ മരിച്ച 399 പേരിൽ 178 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.
അതേസമയം, കൊവിഡ് ബാധിച്ച് കർണാടകയിൽ ഒരാൾ കൂടി മരിച്ചു. കൊവിഡ് വ്യാപനം ശക്തമായ മുംബൈയിലെ ധാരാവിയിൽ 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ധരവിയിലെ മുകുന്ദ് നഗർ പ്രദേശത്തുള്ള രണ്ട് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 60 ആയി.