തുപ്പൽ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വീടുകളിലേക്ക് എറിഞ്ഞു, 5 സ്‌ത്രീകൾ അറസ്റ്റിൽ

കൊവിഡ് 19, കൊവിഡ്, കൊറോണ, കൊറോണ വൈറസ്, ഭീതി, വൈറസ്, മഹാരാഷ്ട്ര, ഇന്ത്യ, Covid, Covid19, Corona, Coronavirus, Maharashtra, India, Dharavi
അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (20:37 IST)
ഭീതി നിലനിൽക്കെ ഒരു പ്രദേശത്ത് ഭീതി പടർത്തിയ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ. തുപ്പൽ പ്ലാസ്റ്റിക് കവറുകളിലാക്കി വീടുകളിലേക്ക് എറിഞ്ഞ, ഭിക്ഷാടകരായ അഞ്ച് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ജയ്പൂർ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് നാടിനെ ആകെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.

വീടുകൾക്ക് സമീപം സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. ഭിക്ഷ നൽകാതിരുന്ന വീടുകളിലൊക്കെ ഇവർ ഇത്തരത്തിൽ തുപ്പൽ പ്ലാസ്റ്റിക്കിലാക്കി നിക്ഷേപിക്കുകയായിരുന്നു.

സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :