കൊവിഡ് 19 സ്ഥിരീകരിച്ച യുവതി ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു

കൊവിഡ് 19, കൊറോണ, കൊറോണ വൈറസ്, മഹാരാഷ്ട്ര, ഇന്ത്യ, Covid, Covid19, Corona, Coronavirus, Maharashtra, India, Dharavi, ആത്മഹത്യ, വിഷാദരോഗം, Suicide
മുംബൈ| അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (20:06 IST)
സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലെ ശുചിമുറിയിൽ 29കാരി തൂങ്ങിമരിച്ചു. മുംബൈയിലെ നായർ ആശുപത്രിയിലാണ് സംഭവം. വർളി സ്വദേശിയായ യുവതി തിങ്കളാഴ്ച ശ്വാസം മുട്ടലിനെ തുടർന്നാണ് ചികിത്സയ്ക്ക് എത്തിയത്. കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.

ചൊവ്വാഴ്ച തന്നെ റിസൾട്ട് വന്നു. കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ആശുപത്രി അധികൃതർ തന്നെ യുവതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ശുചിമുറിയിലേക്ക് പോയ യുവതി തൂങ്ങിമരിക്കുകയായിരുന്നു.

ഏറെ സമയം കഴിഞ്ഞും യുവതിയെ കാണാത്തതിനെ തുടർന്ന് അധികൃതർ അന്വേഷിച്ചപ്പോഴാണ് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് യുവതി ചെയ്ത വിവരം ഏവരും അറിയുന്നത്. യുവതി വിഷാദരോഗത്തിന് അടിമയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :