കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു

കണ്ണൂര്‍| ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (20:42 IST)
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്.

അശ്വതി വീടിനകത്തെ മുറിയില്‍ സാരികെട്ടി ഊഞ്ഞാലാടുന്നതിനിടയില്‍ കഴുത്തില്‍ സാരി കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :