കേരളം ലോക്‌ഡൗൺ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല, കേന്ദ്രത്തിന്റെ നോട്ടീസ് തെറ്റിദ്ധാരണമൂലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2020 (12:18 IST)
തിരുവനന്തപുരം: കേരളം ലോക്‌ഡൗൺ ചട്ടങ്ങൾ ലംഘച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കേരളം ലോക്‌ഡൗണിൽ ഇളവുകൾ അനുവദിച്ചത്,. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ മൂലമാണ്. നോട്ടീസിന് മറുപടി നൽകുന്നതിലൂടെ ഇത് പരിഹരിയ്ക്കാൻ സാധിയ്ക്കും. കേന്ദ്രവും കേരളവും ഒരേനിലപാടാണ് സ്വീകരിക്കുന്നത് എന്നും യാതൊരു ഭിന്നതകളും ഇല്ലെന്നും പറഞ്ഞു.

ഇളവുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു എന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കേരളത്തിലെ പ്രത്യേക സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചിരുന്നു. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ പരിഹരിയ്ക്കും. കേരളത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ആനുകൂല്യം വേണമെങ്കിൽ മെയിൽ അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :