അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വാക്സിൻ വിതരണത്തിന് അനുമതി തേടി ചൈനീസ് കമ്പനി
- 10, 12 ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ 50 ശതമാനം പേര് ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളുകളില്‍ ഹാജരാകണം
- ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ നായകനാകുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ് 2' ഏഷ്യാനെറ്റില്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 64ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6491 പേര്‍ക്ക്; 5770 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 65,106പേര്
പാലക്കാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 4874 പേര്
പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4874 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ 463 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 89792 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 88483 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 393 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 310 സാമ്പിളുകള്‍ അയച്ചു. 36539 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 31225 പേര് രോഗമുക്തി നേടി. ഇനി 147 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 202315 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 977 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. 15038 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.