മകനെ രക്ഷിതാക്കൾക്കൊപ്പമാക്കി കാമുകനൊപ്പം പോയി, ഗർഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (10:40 IST)
ഗാന്ധിനഗർ: മൂന്നുവയസുള്ള മകനെ രക്ഷിതാക്കൾക്കൊപ്പം വിട്ട് കാമുകനൊപ്പം പോയ
ഗർഭിണയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ചുമൂടി. ഗുജറാത്തിലെ ബർഡോളിയിലാണ് സംഭവം ഉണ്ടായത്. രഷ്മി കട്ടാരിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിവാഹിതനായ കാമുകൻ ചിരാഗ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടൂണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ പിതാവിന്റെ തന്നെ ഫാമിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

നവംബർ 14 നാണ് രശ്മി കട്ടാരിയയെ കാണാതാവുന്നത്. മുന്നുവയസുള്ള മകനെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമായിരുന്നു യുവതി പോയത്. യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു. അഞ്ച് വർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന വിവാഹിതനായ യുവാവുമായി മകൾ പ്രണയത്തിലായിരുന്നു എന്ന വിവരം മാതാപിതാക്കൾ പൊലിസിനെ അറിയിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫാമിൽ കുഴിച്ചുമുടി എന്ന് ചിരാഗ് പട്ടേൽ സമ്മതിച്ചു. ഫാമിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയാായിരുന്നു. ചിരാഗ് പട്ടേലിന്റെ ആദ്യ ഭാര്യയ്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :