കൊവിഡ് വാക്‌സിനേഷൻ: കേരളം ദേശീയ ശരാശരിക്ക് ബഹുദൂരം പിന്നിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂലൈ 2021 (15:37 IST)
കൊവിഡ് വാക്‌സിനേഷൻ കണക്കിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലാണെന്ന് റിപ്പോർട്ട്. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ രാജ്യത്ത് 23ആം സ്ഥാനത്താണ് സംസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്.

മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തിൽ ഇത് 74 ശതമാനമാണ്. രണ്ടാം ഡോസ് വാക്‌സിന്റെ കാര്യത്തിൽ ഇത് 83 ശതമാനവും 60 ശതമാനവുമാണ്.

യുവാക്കളുടെ വാക്‌സിനേഷനിലും കേരളം പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21ഉം കേരളത്തിന്റേത് 16 ശതമാനവുമാണ്.ഓരോ സംസ്ഥാനത്തിനും നല്‍കിയ വാക്‌സിന്‍ ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :