കൊവിഡ് മൂന്നാം തരംഗം സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ: 18 വയസിന് താഴെയുള്ളവർക്ക് സെപ്‌റ്റംബറിൽ വാക്സിനെന്ന് എയിംസ് ഡയറക്‌ടർ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂലൈ 2021 (13:00 IST)
സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് സംഭവിച്ചേക്കുമെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. എന്നാൽ രണ്ടാം തരംഗത്തെ പോലെ ഗുരുതരമാകില്ല. വാക്‌സിനേഷൻ വേഗത്തിൽ നടക്കുന്നതിനാൽ കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഗുലേറിയ വ്യക്തമാക്കി.

ഐസിഎംആർ നടത്തിയ സിറോ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവചനം. രാജ്യത്തെ മൂന്നിൽ രണ്ടിനും കൊവിഡിനെ തടുക്കാൻ ആന്റിബോഡി ഉണ്ടായിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ സംസ്ഥാനങ്ങൾ ലോക്ക്‌ഡൗൺ ചട്ടങ്ങൾ പിൻവലിക്കുന്നതും ജനങ്ങളുടെ ജാഗ്രതകുറവും സെപ്‌റ്റം‌ബർ-ഒക്‌ടോബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് താൻ കരുതുന്നില്ലെന്നും രൺദീപ് ഗുലേറിയ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :