1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid violation news

നിയന്ത്രണങ്ങളുടെ ലംഘനം: ക്വാറന്റൈന്‍ ലംഘിച്ചതിന് 18 കേസുകള്‍; ഇന്നലെ പിടിച്ചെടുത്തത് 729 വാഹനങ്ങള്‍

Kerala
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 18 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
 
തിരുവനന്തപുരം സിറ്റിയില്‍ മാത്രം ഇന്നലെ അറസ്റ്റിലായത് 70 പേരാണ്. 668 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 9 വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം കൊല്ലം സിറ്റിയില്‍ 47 പേരെ അറസ്റ്റുചെയ്യുകയും 392 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആറുവാഹനങ്ങളാണ് പിടിച്ചെടുത്തത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 800ലേക്ക്; ഇന്ന് രോഗബാധിതരായത് 114 ആരോഗ്യപ്രവര്‍ത്തകര്‍