അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്; അഞ്ചുദിവസത്തിനിടെ കൂടിയത് ഒന്നര രൂപയോളം
- ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യൻ യുവനിര, സഞ്ജുവിനും ഇഷാൻ കിഷനും അവസരം ലഭിച്ചേക്കും
- ആഴ്ചയില്‍ അഞ്ച് തവണ പെട്രോള്‍ വില വര്‍ധിച്ചു; മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 100കടന്നു
- സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം 800ലേക്ക്; ഇന്ന് രോഗബാധിതരായത് 114 ആരോഗ്യപ്രവര്‍ത്തകര്‍
- 'നായാട്ട്' കണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചിന്തകള്‍ നിലയ്ക്കുന്നില്ല: കൈലാസ് മേനോന്
ഓപ്പറേഷന് സമുദ്ര സേതു2: 40മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ത്രികാണ്ട് മുംബൈയില്‍ എത്തി
ഓപ്പറേഷന് സമുദ്ര സേതു2ന്റെ ഭാഗമായി ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍എംഒ) ക്രയോജനിക് കണ്ടൈനറുകളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഖത്തറിലെ ഹമദ് തുറമുഖത്ത് നിന്ന് മുംബൈയിലേക്ക് ഇന്ത്യന്നാവിക സേനയുടെ കപ്പല്‍ ത്രികാണ്ടിനെ വിന്യസിസിച്ചിരുന്നു. 40 മെട്രിക് ടണ്‍ ദ്രാവക ഓക്സിജനുമായി മെയ് 05 ന് ഖത്തറില്‍ പ്രവേശിച്ച കപ്പല്‍ മെയ് 10 ന് മുംബൈയില്‍ എത്തി. കോവിഡ് -19 മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫ്രഞ്ച് ദൗത്യത്തിന്റെ ഭാഗമാണ് ഈ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ എത്തിയത്.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഇന്തോ-ഫ്രഞ്ച് സംരംഭം അടുത്ത രണ്ട് മാസത്തിനുള്ളില്‍ 600 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ഇന്ത്യയിലേക്ക് അയച്ചേക്കും. ആദ്യമായി എത്തിയ മെഡിക്കല്‍ ഓക്സിജന്‍ മഹാരാഷ്ട്ര സംസ്ഥാനത്തിനു കൈമാറി.