1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Petrol diesel prices 11may 2021

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്; അഞ്ചുദിവസത്തിനിടെ കൂടിയത് ഒന്നര രൂപയോളം

Petrol Diesel
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇത്തരത്തില്‍ അഞ്ചുദിവസത്തിനിടെ ഒന്നര രൂപയോളമാണ് ഇന്ധനവില വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56രൂപയുമാണ് വില. 
 
അതേസമയം കൊച്ചിയില്‍ പെട്രോളിന് 91.99രൂപയും ഡീസലിന് 87.02 രൂപയുമാണ് വില. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധനവ് ആരംഭിച്ചത്.
അടുത്ത ലേഖനം
'ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; ഗൗരി പറഞ്ഞത്