1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala Covid Vaccination News

സംസ്ഥാനത്ത് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത് 31.54 ശതമാനം പേര്‍ക്ക്; ഒന്നാമത് ഈ ജില്ല

Kerala
സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തില്‍ 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. 8.96 ശതമാനം പേര്‍ക്ക് (29,93,856) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 13,31,791 പേര്‍ക്ക് ഒന്നാം ഡോസും 3,13,781 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,45,572 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ല ഒന്നാമതാണ്. 12,42,855 പേര്‍ക്ക് ഒന്നാം ഡോസും 3,72,132 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,14,987 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.
 
സംസ്ഥാനത്തിന് 1,56,650 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 53,500 ഡോസ് വാക്‌സിനും എറണാകുളത്ത് 61,150 ഡോസ് വാക്‌സിനും കോഴിക്കോട് 42,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് 1,30,38,940 ഡോസ് വാക്‌സിനാണ് ലഭിച്ചത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,04,95,740 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 12,00,660 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 10 ലക്ഷം ഡോസിന് മുകളില്‍ വാക്‌സിനെടുത്തത് ആറു ജില്ലകള്‍