അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം, ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 13,000 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11
- തുടർച്ചയായി പരിശോധനകൾ, കേരളത്തിൽ നടത്താനുദ്ദേശിച്ച 3,500 കോടിയുടെ പദ്ധതിയിൽ നിന്നും പിൻവാങ്ങുന്നതായി കിറ്റെക്സ്
- സംസ്ഥാനത്ത് ഒരാഴ്ച്ച കൂടി നിയന്ത്രണങ്ങൾ, ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
- ഈ ചിത്രം കണ്ട് എന്ത് തോന്നുന്നു ? വാക്സിന് സ്വീകരിച്ച് കൊണ്ട് അനുപമ പരമേശ്വരന്റെ ചോദ്യം
90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്, പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 1,979 പേരെ
90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 12, കാസര്‍ഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,902 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,181 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്. 8ന് താഴെയുള്ള 313, ടി.പി.ആര്. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.