അനുബന്ധ വാര്‍ത്തകള്‍
- 37 ട്രെയിന്‍ സര്‍വീസുകള്‍ ഈമാസം 31വരെ ദക്ഷീണ റെയില്‍വേ റദ്ദാക്കി
- ലോക്ഡൗണ്‍: കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതല്‍ സര്‍വ്വീസ് നടത്തും
- സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല, മരണനിരക്കിലും വർധന
- യുഎഇയിൽ ചൂട് പ്രശ്നമാകും, ഐപിഎൽ രണ്ടാം ഘട്ട വേദിയായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരിഗണനയിൽ
- സുഹാസിനിയുമായി ഗോസിപ്പ്, ഒടുവില്‍ മമ്മൂട്ടി സെറ്റിലേക്ക് എത്തിയത് ഭാര്യക്കൊപ്പം
124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്; ഹോട്സ്പോട്ടുകളുടെ എണ്ണം 723 ആയി
124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്പോട്ടുകളാണുള്ളത്.