എന്തിനാണ് ഭക്ഷണം പാകം ചെയ്യുമ്പോള്‍ കടുക് വറുക്കുന്നത്? അറിയാം കടുകുവറുക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രീനു എസ്| Last Modified വ്യാഴം, 6 മെയ് 2021 (17:06 IST)
നമ്മുടെ നാടന്‍ രീതിയിലുള്ള പാചക രീതിയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കടുക് വറുക്കുകന്നത്. ഇത് കറികള്‍ക്ക് രുചി കൂട്ടുന്നതിനാണ്. രുചി കൂട്ടുന്നതിന് പുറമെ ചില ആരോഗ്യപരമായ ഗുണങ്ങളും ഈ കടുക്വറയ്ക്ക് പിന്നിലുണ്ട്. കടുക് ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ബുദ്ധികൂര്‍മ്മതയും ഓര്‍മ്മശക്തിയും കൂട്ടുന്നതിന് സഹായകമാണ്. അത്പോലെ തന്നെ കടുക് വറുക്കാന്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളായ ഉലുവ, ജീരകം,ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി എന്നിവയെല്ലാം തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നവയാണ്.

എന്നാല്‍ ഇന്നത്തെ ആധുനിക രീതിയിലുള്ള പാചകരീതികളില്‍ കടുക് വറുക്കുന്നത് വിരളമാണ്. നല്ല രുചിയ്ക്കും ആരോഗ്യത്തിനുമായി നല്ല വെളിച്ചെണ്ണയില്‍ കടുക് വറുത്ത് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ശീലമാക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :