ലോക്ഡൗണ്‍: കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതല്‍ സര്‍വ്വീസ് നടത്തും

ശ്രീനു എസ്| Last Modified വ്യാഴം, 6 മെയ് 2021 (18:02 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സമ്പൂര്‍ണ്ണ ലോക് ഡോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍
കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതല്‍ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :