അനുബന്ധ വാര്‍ത്തകള്‍
- പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരെയും നാളെ അറിയാം
- അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും, കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലീസ് ശ്രമിച്ചത്: രമേശ് ചെന്നിത്തല
- 'ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ല, മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കും': നെയ്യാറ്റിന്‍കര സംഭവത്തില്‍ കേസുമായി മുന്നോട്ടു പോകില്ലെന്ന പരാതിക്കാരിയുടെ തീരുമാനത്തിന് മാറ്റം
- ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെ റോഡരില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍
- തെലുങ്ക് സിനിമാതാരം രാം ചരണിന് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5887 പേര്‍ക്ക്; 5029 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 64,861
തിരുവനന്തപുരം: കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 728, എറണാകുളം 651, തൃശൂര്‍ 629, മലപ്പുറം 586, പത്തനംതിട്ട 446, കോഴിക്കോട് 467, കൊല്ലം 431, തിരുവനന്തപുരം 293, ആലപ്പുഴ 324, പാലക്കാട് 91, കണ്ണൂര്‍ 194, വയനാട് 195, ഇടുക്കി 95, കാസര്‍ഗോഡ് 50 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.