1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update news

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

Kerala Covid
സംസ്ഥാനത്ത് ഇന്ന് 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര്‍ 6 വീതം, തൃശൂര്‍, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അടുത്ത ലേഖനം
അമേരിക്കന്‍ കമ്പനി ഫൈസറിന്റെ വാക്‌സിന്‍ വിതരണ പ്രഖ്യാപനം: റഷ്യ വാക്‌സിന്‍ വിതരണം ആരംഭിച്ചു