അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രണങ്ങളുടെ ലംഘനം: ക്വാറന്റൈന്‍ ലംഘിച്ചതിന് 18 കേസുകള്‍; ഇന്നലെ പിടിച്ചെടുത്തത് 729 വാഹനങ്ങള്‍
- വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം: കോഴിക്കോട് അമൃത വിദ്യാലയ മാനേജ്മെന്റിനെതിരേ വനിതാ കമ്മിഷന് കേസെടുത്തു
- ഓപ്പറേഷന് സമുദ്ര സേതു2: 40മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ത്രികാണ്ട് മുംബൈയില്‍ എത്തി
- സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്; അഞ്ചുദിവസത്തിനിടെ കൂടിയത് ഒന്നര രൂപയോളം
- ആഴ്ചയില്‍ അഞ്ച് തവണ പെട്രോള്‍ വില വര്‍ധിച്ചു; മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 100കടന്നു
കൊവിഡ്: തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചെങ്കല്‍, കുറ്റിച്ചല്‍, പാറശ്ശാല, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലാംകോട് എന്നി പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 3,494 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,696 പേര്‍ രോഗമുക്തരായി. 38,870 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27 ശതമാനമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 3,231 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.