സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 4 ജനുവരി 2024 (11:57 IST)
കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 75 ശതമാനത്തിന്റെ വര്‍ധനവ്. പുതിയതായി 260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 134 കേസുകളും തലസ്ഥാനമായ ബെംഗളൂരിലാണ്. ഇതോടെ ബെംഗളൂരിലെ സജീവ രോഗികളുടെ എണ്ണം 624 ആയി. കര്‍ണാടകയില്‍ മുഴുവനായി 1175 സജീവ കേസുകളാണ് ഉള്ളത്.
അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 760 പേര്‍ക്കാണ്. കൂടാതെ രണ്ടുമരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4423 ആയി. കഴിഞ്ഞ ദിവസത്തില്‍ നിന്നും സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം സജീവ കേസുകള്‍ 4440 ആയിരുന്നു.