അനുബന്ധ വാര്‍ത്തകള്‍
- വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ ലഭിക്കും, ഈ നമ്പർ സേവ് ചെയ്യാം
- ആശ്വാസം: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്
- 'മഹാരാജാസിലെ പിള്ളാരാ..'; ഈ കൂട്ടത്തിലെ സിനിമ നടനെ മനസ്സിലായോ ?
- അയാളൊരു ടീം മാന്‍, രാഹുല്‍ ദ്രാവിഡിനെ പോലെ; ഇന്ത്യന്‍ ബാറ്റ്സ്മാനെ പുകഴ്ത്തി സഹീര്‍ ഖാന്, അത് കോലിയല്ല !
- രാഹുലിന്റെ തോളില്‍ ഇടിച്ച് എന്തോ പിറുപിറുത്തു; അധികം സ്ലെഡ്ജിങ് വേണ്ടെന്ന് റോബിന്‍സനോട് ഇന്ത്യന്‍ ആരാധകര്‍, ചൂടന്‍ കാഴ്ച
ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി
പ്രമുഖ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോൺസൺ അപേക്ഷ നൽകിയത്.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇയാണ് രാജ്യത്ത് ജോൺസൺസ് വാക്സിൻ ലഭ്യമാക്കുക. സാധാരണ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിൻ ആണിത്. നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെ ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ ഡ്രഗ്സ് കൺട്രോളർക്ക് നൽകിയ അപേക്ഷ പിൻവലിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.