'മഹാരാജാസിലെ പിള്ളാരാ..'; ഈ കൂട്ടത്തിലെ സിനിമ നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 7 ഓഗസ്റ്റ് 2021 (09:01 IST)

വിശാലിനെപ്പം തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ബാബുരാജ്. 'വിശാല്‍31' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വില്ലന്‍ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്. മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്തിലെ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് നടന്‍. കോളേജ് ടീമില്‍ ബാബുരാജും ഉണ്ടായിരുന്നു. മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് ബഹുമാനസൂചകമായി എന്ന് പറഞ്ഞുകൊണ്ട് പഴയ ഒരു ചിത്രം നടന്‍ പങ്കുവെച്ചു.

'ബഹുമാനസൂചകം മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്. മഹാരാജാസ് കോളേജ് ടീം 1984-87'-ബാബുരാജ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :