അയാളൊരു ടീം മാന്‍, രാഹുല്‍ ദ്രാവിഡിനെ പോലെ; ഇന്ത്യന്‍ ബാറ്റ്‌സ്മാനെ പുകഴ്ത്തി സഹീര്‍ ഖാന്‍, അത് കോലിയല്ല !

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (21:07 IST)

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായ കെ.എല്‍.രാഹുലിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം സഹീര്‍ ഖാന്‍. ഇന്ത്യന്‍ ടീമിനോടുള്ള രാഹുലിന്റെ മനോഭാവം രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്നതായി സഹീര്‍ ഖാന്‍ പറഞ്ഞു. മികച്ചൊരു ടീം മാന്‍ ആണ് രാഹുലെന്നും സഹീര്‍ പ്രശംസിച്ചു.

രാഹുല്‍ ദ്രാവിഡിനെ പോലെ ടീമിന് ആവശ്യം വന്ന സാഹചര്യങ്ങളില്‍ കെ.എല്‍.രാഹുല്‍ കീപ്പര്‍ ഗ്ലൗ അണിഞ്ഞിട്ടുണ്ട്. കഴിവിന്റെ കാര്യത്തിലും ഇരുവരും തമ്മില്‍ സാമ്യമുണ്ട്. രാഹുല്‍ ദ്രാവിഡിനെ പോലെ ടീമിനുവേണ്ടി വളരെ ആത്മസമര്‍പ്പണത്തോടെയാണ് കെ.എല്‍.രാഹുലും കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ.എല്‍.രാഹുല്‍ വലിയൊരു സംസാരവിഷമായിരിക്കും. ഇംഗ്ലണ്ട് ബൗളര്‍മാരുടെ പന്തുകള്‍ ലീവ് ചെയ്യുന്നതില്‍ പോലും രാഹുല്‍ മികവ് പുലര്‍ത്തി. ചില കവര്‍ ഡ്രൈവുകള്‍ മനോഹരമായിരുന്നു. തീര്‍ച്ചയായും രാഹുല്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :