രാഹുലിന്റെ തോളില്‍ ഇടിച്ച് എന്തോ പിറുപിറുത്തു; അധികം സ്ലെഡ്ജിങ് വേണ്ടെന്ന് റോബിന്‍സനോട് ഇന്ത്യന്‍ ആരാധകര്‍, ചൂടന്‍ കാഴ്ച

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (20:35 IST)

ക്രിക്കറ്റില്‍ സ്ലെഡ്ജിങ്ങിന് വലിയ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പലപ്പോഴും താരങ്ങള്‍ തമ്മില്‍ ശീതയുദ്ധം കാണാം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകളാണ് ഈ സ്ലെഡ്ജിങ്ങില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടയിലും അത്തരത്തിലൊരു കാഴ്ചയുണ്ടായി.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുലിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് ഇംഗ്ലണ്ട് പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ ആണ്. രാഹുലിന്റെ തോളില്‍ തന്റെ തോളുകൊണ്ട് തട്ടി റോബിന്‍സണ്‍ എന്തോ പിറുപിറുക്കുന്നുണ്ട്. എന്നാല്‍, സമചിത്തതയോടെ ബാറ്റ് ചെയ്യുന്ന രാഹുല്‍ ഇത് വലിയ കാര്യമാക്കുന്നില്ല. കെ.എല്‍.രാഹുലിന്റെ വിക്കറ്റ് എങ്ങനെയെങ്കിലും വീഴ്ത്താനാണ് ഇംഗ്ലണ്ട് ശ്രമിച്ചിരുന്നത്. ആ സമയത്താണ് സ്ലെഡ്ജിങ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


അതേസമയം, രാഹുലിനോട് കളിക്കാന്‍ ആയിട്ടില്ല റോബിന്‍സണ്‍ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഇങ്ങോട്ട് സ്ലെഡ്ജ് ചെയ്യാന്‍ വന്നാല്‍ അതിന്റെ ഇരട്ടി രാഹുലിന്റെ കൈയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നും ആരാധകര്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :