1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 38,628 new COVID19 cases

ആശ്വാസം: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ  40,017 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം 617 പേര്‍ മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,18,95,385 ആയി വര്‍ധിച്ചു.
 
ഇതുവരെയും 3,10,55,861 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍  4,12,153 പേര്‍ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ 4,27,371 മരണപ്പെട്ടിട്ടുണ്ട്. 50,10,09,609 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പില്‍ കിട്ടും; ഇതാണ് നമ്പര്‍