മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ വരെ പിഴ ഈടാക്കാനൊരുങ്ങി റെയില്‍വെ

ശ്രീനു എസ്| Last Modified ശനി, 17 ഏപ്രില്‍ 2021 (16:23 IST)
കൊറോണ വൈറസ് കേസുകളില്‍ ദിനം പ്രതി ഉണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വെ. ഇനി മുതല്‍ ട്രെയിനുകളിലോ റെയില്‍വെ സ്റ്റേഷന്റെ പരിധിയിലോ മാസ്‌ക് വയ്ക്കാത്തവരില്‍ നിന്നും 500 രൂപ വരെ പിഴ ഈടാക്കാനാണ് റെയില്‍വെയുടെ തീരുമാനം.

മറ്റ് അറിയിപ്പുകളുണ്ടാകുന്നതുവരെ 6 മാസത്തേക്കാണ് പുതിയ ഓര്‍ഡര്‍ പുറത്തുവിട്ടത്. അടുത്ത 3 ദിവസങ്ങളിലുണ്ടായ കോവിഡ് കേസുകളുടെ വര്‍ധനവാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :