ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്ന് പരീക്ഷണ വെടിവെപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ശ്രീനു എസ്| Last Modified ശനി, 17 ഏപ്രില്‍ 2021 (14:18 IST)
ഐഎന്‍എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ഏപ്രില്‍ 19, 23, 26, 30 മെയ് 3, 7, 10, 14, 17, 21, 24, 28, 31 ജൂണ്‍ 4, 7, 11, 14, 18, 21, 25, 28 തിയതികളില്‍ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ബേപ്പൂരില്‍ യന്ത്രബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുകയും ഒന്‍പതുപേരെ കാണാതാകുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ടിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :