സിനിമാ താരം സോനു സൂദിന് കൊവിഡ്; മനസിന് സൂപ്പര്‍ പോസിറ്റീവാണെന്ന് താരം

ശ്രീനു എസ്| Last Updated: ശനി, 17 ഏപ്രില്‍ 2021 (16:12 IST)
സിനിമാ താരം സോനു സൂദിന് കൊവിഡ് സ്ഥിരീകരിച്ചു. സോനു തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. താന്‍ കൊവിഡ് പോസിറ്റീവും തന്റെ മനസ് സൂപ്പര്‍ പോസിറ്റീവുമാണെന്ന് താരം പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് സോനു.

എന്നാല്‍ തനിക്ക് രോഗം വന്നതില്‍ ആരും വിഷമിക്കേണ്ടതില്ലെന്നും ഇത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് കൂടുതല്‍ സമയം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ കൂടെയുണ്ട്- അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :