തൊഴിലിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

ശ്രീനു എസ്| Last Modified ശനി, 17 ഏപ്രില്‍ 2021 (15:41 IST)
ഒരു തൊഴിലിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ ആ തൊഴിലിനായി പരിഗണിക്കുന്നത് നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഒരു സ്ത്രിക്ക് ഒരു ജോലിക്ക് വേണ്ട എല്ലാ യോഗ്യതകളും ഉണ്ടാവുകയും എന്നാല്‍ സ്ത്രീ ആയതിന്റെ പേരില്‍ ജോലിക്ക് പരിഗണിക്കപ്പെടാതിരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

രാത്രി സമയങ്ങളില്‍ ചെയ്യേണ്ടി വരുന്ന ജോലികള്‍ക്ക് സ്ത്രീ ആയതിന്റെ പേരില്‍ ജോലിക്കാവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും സ്ത്രീകളെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ തീരുമാനം.ഇത്തരത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ഒരു ജോലിയുടെ വിജ്ഞാപനത്തിനെതിരെ നിരോധനം ഏര്‍പ്പെടുത്തികൊണ്ടാണ്
കേരള ഹൈക്കോടതി തീരുമാനം അറിയിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :