സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (11:57 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 949 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 810 പേര്‍ രോഗമുക്തി നേടി. രോഗംമൂലം ആറുപേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗബാധിതരായി രാജ്യത്ത് ചികിത്സയിലുള്ളത് 11191 പേരാണ്. രാജ്യത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 521743 പേരാണ്. ഇതുവരെ 186.30 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.